നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നിങ്ങൾക്കു നേടിയെടുക്കാൻ കഴിയാത്തതിന്റെ 5 കാരണങ്ങൾ ഇതാ:
- SumeshSudhakaran
- Sep 15, 2019
- 2 min read

1. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല.
ഒരു ലക്‌ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിക്കുന്നു. അതിനായി എന്തെല്ലാം ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും ഉള്ള വളരെ സൂഷ്മമായ ഒരു പദ്ധതി തയ്യാറാക്കി. എന്നാൽ നിങ്ങൾ അവിടെ അത് അവസാനിപ്പിച്ചു കാരണം ആ ലക്ഷ്യത്തിൽ എത്തിച്ചേരുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണ് എന്ന് നിങ്ങൾക്കറിയാം, മാത്രമല്ല നിങ്ങൾ ഇന്നുവരെ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും ചെയ്യേണ്ടിവന്നേയ്ക്കാം എന്നും നിങ്ങൾക്കറിയാം. ആ ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുവാനും സ്വപ്നം കാണുവാനും നിങ്ങൾക്കു ഇഷ്ടമാണ്. പക്ഷെ അങ്ങനൊരു ലക്‌ഷ്യം നേടിയെടുക്കാനുള്ള ഒരു അവസ്ഥയും സാഹചര്യവും നിങ്ങൾക്കുണ്ടോ എന്ന് നിങ്ങൾക്കുറപ്പില്ല അതുകൊണ്ടു അത് നേടിയെടുക്കാൻ കഴിയും എന്നുള്ള ഒരു ആത്മവിശ്വാസം നിങ്ങൾക്കില്ല.
നിങ്ങൾക്ക് നിങ്ങളിൽ ഒരു വിശ്വാസം ഇല്ലെങ്കിൽ പിന്നെന്തിനു അങ്ങനൊരു ലക്‌ഷ്യം നിങ്ങൾ സ്വപ്നം കാണുന്നു? അവിടെ എത്തണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങൾക്കു ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിയും, നിങ്ങള്ക്ക് ഉറപ്പായും അതിനു സാധിക്കും എന്ന് ഒരല്പം പോലും സംശയത്തിന് ഇടം കൊടുക്കാതെ വിശ്വസിക്കുക. കുട്ടിക്കാലം മുതൽ തന്നെ നമ്മിൽ പലരിലും അടിഞ്ഞുകൂടികിടക്കുന്ന ചില വിശ്വാസങ്ങൾ ഉണ്ട് നമ്മൾ പലതിനും യോഗ്യരല്ലെന്നും, നമ്മളെകൊണ്ട് ഒന്നിനും കൊള്ളില്ലെന്നും, നമ്മൾ എന്ത് ചെയ്താലും പരാജയപ്പെടും എന്നുള്ള വിശ്വാസങ്ങൾ. അങ്ങനെയുള്ള ഉപയോഗസൂന്യമായ വിശ്വാസങ്ങളുടെ വായടയ്ക്കുക അവയെ ഇനിയും കൊണ്ടുനടക്കാതെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ടു വിശ്വസിക്കുക എന്ത് ചെയ്യാനും എന്ത് നേടാനും കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എന്ന്. ഇപ്പോൾ മുതൽ അത് വിശ്വസിച്ചു തുടങ്ങുക.
2. നിങ്ങൾ വിജയത്തെ ഭയപ്പെടുന്നു
നമ്മളിൽ പലരും വിജയത്തെ ഭയപ്പെടുന്നു. കാരണം എന്താണ് വിജയം നൽകുന്ന അനുഭവം എന്നോ അതിന്റെ രുചി എന്താണെന്നോ നിങ്ങൾക്കറിയില്ല. അജ്ഞാതമായ എന്തിനെയും ഭയപ്പെടുക എന്നുള്ളത് ചിലരുടെ സ്വഭാവമാണ്.
വിജയങ്ങൾ നേടിയെടുക്കാൻ അർഹതയുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? നിങ്ങൾക്കും വിജയം ഉണ്ടാകണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? തീർച്ചയായും ഉണ്ട് . പക്ഷെ എല്ലായ്പ്പോളും വിജയത്തെ ഭയന്ന് നിങ്ങൾ ഓടിയൊളിക്കാൻ തുടങ്ങിയാൽ എന്നാണു നിങ്ങൾക്ക് ഒരു വിജയി ആകുവാനോ വിജയം നേടിയെടുക്കുവാനോ കഴിയുന്നത്?.
3. വിജയം എന്ന ലക്ഷ്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ല.
എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമെങ്കിലും അവിടെയെത്താൻ നിങ്ങൾക്ക് വ്യക്തമായ ഒരു പാതയില്ല, പദ്ധതിയില്ല. നിങ്ങൾക്ക് അത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല.
നിങ്ങളുടെ ലക്ഷ്യം എന്ത് എന്ന് ഒരു പേപ്പറിൽ എഴുതുകയും അത് നടപ്പാക്കുന്നതിന് നിങ്ങൾ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വിശദമായ ഒരു രൂപരേഖ സമയമെടുത്ത് തയ്യാറാകുകയും ചെയ്യുക. ഇത് ദിവസവും അവലോകനം ചെയ്യുകയും അതിൽ എത്തിച്ചേരുവാൻ ആത്മാർത്ഥമായി പ്രയത്നിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.
4. നിങ്ങൾ മറ്റുള്ളവരുടെ തെറ്റായ ഉപദേശങ്ങൾ കേൾക്കുന്നു, ശ്രെദ്ധിക്കുന്നു
പലർക്കും അവർ എന്താണ് ചിലപ്പോൾ സംസാരിക്കുന്നതു എന്നുപോലും അറിയില്ല. പണ്ഡിതന്മാർ എന്ന് അഹങ്കരിക്കുന്ന ആളുകൾക്കുപോലും പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല . അങ്ങനെ ഉള്ള ഈ കാലത്തു നിങ്ങളുടെ സ്വപ്നങ്ങളും ആശയങ്ങളും പൊട്ടത്തരമാണ് എന്ന് പറയുന്നവരുടെ വാക്കുകളും ഉപദേശങ്ങളും കേൾക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണോ നിങ്ങൾ. എങ്കിൽ എല്ലാവരുടെയും വാക്കുകൾക്കു ശ്രദ്ധകൊടുക്കുന്നതു മതിയാകുക. ഒന്ന് നിങ്ങൾ മനസിലാക്കുക നിങ്ങളെ ഉപദേശിക്കുന്ന എല്ലാ ആളുകളും നിങ്ങൾ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആകണമെന്നില്ല. നിങ്ങൾ വിജയിക്കുന്നതിലും രക്ഷപ്പെടുന്നതിലും അസൂയ ഉള്ള വ്യക്സ്തികളും അതിലുണ്ടാകാം. നിങ്ങൾ വിജയിക്കണം എന്നാഗ്രഹിക്കുന്ന വ്യക്തികളുടെ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുക അല്ലാത്ത ആളുകളുടെ വാക്കുകൾ അവഗണിക്കുക.
5. നിങ്ങൾ സുരക്ഷിതം എന്ന് കരുതുന്ന സാഹചര്യത്തിൽനിന്നു പുറത്തുവന്നു ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ല.
നിങ്ങൾ സുരക്ഷിതം എന്ന് കരുതുന്ന സാഹചര്യത്തിൽനിന്നു പുറത്തുവരാൻ തയ്യാറായില്ലെങ്കിൽ നിങ്ങളുടെ സ്വപനങ്ങൾ നേടിയെടുക്കാൻ ചിലപ്പോൾ നിങ്ങൾക്കു കഴിയണമെന്നില്ല. അത് നിങ്ങൾക്കും നന്നായി അറിയാം. നിങ്ങളുടെ ലക്ഷ്യങ്ങൾ, സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിന് നിങ്ങൾക്കു ധൈര്യം ഉണ്ടാകണം, സാധാരണ ചെയ്യുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി പലതും ചെയ്യാൻ തയ്യാറായിരിക്കണം. അത് ഇനി എത്ര ഭയമുണ്ടാകുന്ന കാര്യമായാലും ഏതുവിധേനയും ചെയ്യാൻ ശ്രെമിക്കുക, ചെയ്യുക. നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെ തിരിച്ചറിഞ്ഞു അത് പ്രയോജനപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ നിങ്ങളുടെ സ്വപ്‌നങ്ങൾ എന്നും സ്വപ്നങ്ങളായിത്തന്നെ നിലനിൽക്കും ഒരിക്കലും നിങ്ങളവിടെ എത്തുകയില്ല.
Comments