VIGNJANAcademy of Civil Service and Advanced Studies
- SumeshSudhakaran
- May 26, 2020
- 1 min read

സിവിൽ സർവീസ് എപ്പോൾ? എങ്ങനെ?
ഓരോ വർഷവും നമ്മുടെ സംസ്ഥാനത്തു ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഏറ്റവും നല്ല വിദ്യാഭ്യാസം കരസ്ഥമാക്കിയിട്ടും ഒരു നല്ല ജോലി നേടിയെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഏറ്റവും നല്ല രീതിയിൽ പഠിച്ചു നല്ല ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പോലും നമ്മുടെ ഗവൺമെന്റുകൾ നടത്തിവരുന്ന വിവിധതരം ജോലികൾക്കായുള്ള മത്സര പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാനും വിജയിക്കുവാനും കഴിയുന്നില്ല.

നല്ല ഭാവി നേടിയെടുക്കുന്നതിൽ നിന്നും നമ്മുടെ കുട്ടികൾ പരാജയപ്പെടാനുള്ള പ്രധാന കാരണം എന്താണ്?
മിക്കവാറും എല്ലാ കുട്ടികളും ഡിഗ്രിയും പിജിയും കഴിഞ്ഞതിനു ശേഷം മാത്രമാണ് ഒരു ജോലിയെ കുറിച്ച് ചിന്തിക്കുന്നതും അതിനായുള്ള പരിശീലനം തുടങ്ങുന്നതും. ഇത് കാരണം വളരെ കുറച്ചു സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിച്ചെടുക്കേണ്ടതായി വരുന്നു അപ്പോൾ തന്നെ ഓരോ വർഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരോട് മത്സരിക്കേണ്ടതായും വരുന്നു. സ്കൂൾ തലം മുതൽ തന്നെ തുടങ്ങേണ്ടിയിരുന്ന പരിശീലനം ഡിഗ്രിയും പി ജിയും കഴിയുന്നത് വരെ മാറ്റിവെയ്ക്കുന്നതു തന്നെ ആണ് ഇതിനു ഒരു പ്രധാന കാരണം. തങ്ങളുടെ കുട്ടികളെ ഈ അപകടാവസ്ഥയിൽ പെടാതെ രക്ഷിച്ചെടുക്കേണ്ടത് ഓരോ രക്ഷാകർത്താവിന്റെയും ഉത്തരവാദിത്വം ആണ്.

സിവിൽ സർവീസ് ജൂനിയർ ( CSJ ) എന്ന പാഠ്യ പദ്ധതിയുടെ പ്രത്യേകത എന്താണ് ?
സിവിൽ സർവീസ് എന്ന ഉന്നത സ്വപ്നം കരസ്ഥമാകുവാൻ നമ്മുടെ കുട്ടികളെ സഹായിക്കുക അപ്പോൾ തന്നെ മറ്റു മേഖലകളിൽ ഉള്ള നല്ല അവസരങ്ങളും നേടിയെടുക്കുവാൻ കുട്ടികളെ പ്രാപ്തരും കഴിവുറ്റവരും ആക്കുക എന്നതുമാണ് സിവിൽ സർവീസ് ജൂനിയർ ( CSJ ) എന്ന പാഠ്യ പദ്ധതിയിലൂടെ Vignjan Academy of Civil Service ലക്ഷ്യം വയ്ക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും വ്യക്തിപരമായ പ്രാധാന്യവും പരിഗണനയും ലഭിക്കുന്ന രീതിയിൽ ആണ് ഈ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വളരെ പ്രഗത്ഭരും കഴിവുറ്റവരും ആയ അദ്ധ്യാപകരുടെ കീഴിൽ നൽകപ്പെടുന്ന ഈ പരിശീലനം കുട്ടികളെ നാളത്തെ ഏറ്റവും നല്ല വാഗ്ദാനങ്ങൾ ആയി വളർത്തിയെടുക്കുവാൻ സഹായിക്കുന്നു. അതിനു വേണ്ടി ഏറ്റവും നൂതനമായ പഠന രീതികളാണ് വിജ്ഞാൻ അക്കാദമി ഒരുക്കിയിരിക്കുന്നത്. ഈ പഠന പദ്ധതിയിൽ ചേർന്ന് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലൊരു ഭാവി ഉണ്ടാകും എന്നുള്ളത് തർക്കം ഇല്ലാത്ത ഒരു വസ്തുതയാണ്.

ആർക്കൊക്കെ ആണ് ഈ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നത് ?
ഏഴാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഉള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്. വളരെ നന്നേ ചെറുപ്പത്തിൽ തുടങ്ങുന്ന ഈ പരിശീലനം കുട്ടികളെ ഏതൊരു മത്സര പരീക്ഷയും വിജയിക്കുവാൻ പ്രാപ്തരും കഴിവുറ്റവരും ആക്കുന്നു. കൂടാതെ ഏതു സാഹചര്യത്തെയും നേരിടാൻ വേണ്ടിയുള്ള ആത്മവിശ്വാസവും, ധൈര്യവും അവരിൽ ഉണ്ടാക്കിയെടുക്കുന്നു.
Comments