10th +2 വിനു ശേഷം ഇനി എന്ത് ?
- SumeshSudhakaran
- May 28, 2020
- 6 min read

WHAT NEXT?
10th +2 വിനു ശേഷം ഇനി എന്ത് എന്ന ചോദ്യമാണ് ഇന്നത്തെ തലമുറ നേരിടുന്ന ഒരു പ്രധാന പ്രശ്‍നം . നിരവധി കോഴ്സുകൾ ലഭ്യമാണെങ്കിലും, 10th +2 വിനു ശേഷം ശരിയായ കരിയർ പാത തിരഞ്ഞെടുക്കുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. പത്താം ക്ലാസ്സിന് ശേഷം ഞാൻ എന്തുചെയ്യും? ഏത് സ്ട്രീമാണ് ഞാൻ തിരഞ്ഞെടുക്കേണ്ടത്? ഞാൻ കോമേഴ്‌സ് തിരഞ്ഞെടുക്കുന്നതാണോ നല്ലത്? ഞാൻ സയൻസ് ഗ്രൂപ്പ് എടുത്തു പഠിക്കണമെന്ന് എന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു, പക്ഷേ എന്റെ താൽപ്പര്യം ഹ്യുമാനിറ്റീസിലാണ്; ഞാൻ ശരിക്കും എന്താണ് ചെയ്യേണ്ടത്?
10th +2 വിനു ശേഷം ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ, ഒരു വിദ്യാർത്ഥി വിവിധ ഘടകങ്ങൾ പരിഗണിക്കണം, ഏറ്റവും പ്രധാനമായി അവന്റെ / അവളുടെ താൽപ്പര്യം, തിരഞ്ഞെടുത്ത വിഷയത്തെ നേരിടാനുള്ള കഴിവ്, ആ കോഴ്സ് പഠിക്കുന്നതുകൊണ്ടുള്ള തൊഴിൽ സാധ്യത, എല്ലാറ്റിനുമുപരിയായി കോഴ്‌സിന് ആവശ്യമായിവരുന്ന സാമ്പത്തിക ചിലവുകൾ.
ശരിയായ കരിയർ ഓപ്ഷൻ എങ്ങനെ തിരഞ്ഞെടുക്കാം?
1. നിങ്ങളുടെ താൽപ്പര്യങ്ങളും അഭിരുചിയും എന്താണ് എന്ന് പരിശോധിക്കുക
നിങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ താൽപ്പര്യമുള്ള അല്ലെങ്കിൽ നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന വിഷയങ്ങൾ ഏതൊക്കെയാണ് എന്ന് നന്നായി ആഴത്തിൽ ഒരു സ്വയം പരിശോധന നടത്തുക.
2. നിങ്ങളുടെ കഴിവുകളും , ബലഹീനതകളും നന്നായി വിശകലനം ചെയ്യുക.
നിങ്ങളുടെ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ഒരു സ്ട്രീം അല്ലെങ്കിൽ വിഷയം തിരഞ്ഞെടുക്കുമ്പോൾ ആ കോഴ്സിൽ ഉൾപ്പെടുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും പഠിച്ചെടുക്കുന്നതിനും ഉള്ള ഒരു കഴിവ് നിങ്ങൾക്കില്ലെങ്കിൽ അത് ഭാവിയിൽ ഒരു വലിയ പ്രശ്നമായി മാറിയേക്കാം. അതുകൊണ്ടു നിങ്ങളുടെ കഴിവുകളും , ബലഹീനതകളും നന്നായി വിശകലനം ചെയ്യുക.
3. നിങ്ങൾ ലക്‌ഷ്യം വൈകുന്ന കരിയർ ചോയ്‌സ് എന്താണെന്നു വിലയിരുത്തുക.
നിങ്ങൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ താൽപ്പര്യമുള്ള ഒരു തൊഴിൽ മേഖല ഏതാണ്. അതിനു തിരഞ്ഞെടുത്തു പഠിക്കേണ്ട വിഷയങ്ങൾ എന്തെല്ലാം. ഈ വിഷയങ്ങൾ പഠിക്കുമ്പോൾ നിങ്ങൾക്ക് എന്തെല്ലാം ജോലിസാധ്യതകളാണ് ഉള്ളത് എന്ന് നന്നായി വിശകലനം ചെയ്യുക.
4. ഈ കാര്യങ്ങളെക്കുറിച്ചു അറിവുള്ള മറ്റുള്ള വ്യക്തികളുടെ സഹായംതേടുക.
ആദ്യ മൂന്ന് ഘട്ടങ്ങൾക്കുശേഷവും, നിങ്ങൾ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നും സ്ട്രീമിനെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്നും തോന്നുന്നുവെങ്കിൽ, നിങ്ങളുടെ രക്ഷകർത്താവിനോടോ, മറ്റു മുതിർന്ന ആളുകളോടോ അല്ലെങ്കിൽ ഒരു പ്രൊഫഷണൽ കൗണ്സിലറുടെയോ സഹായം തേടുക. അവർക്ക് നിങ്ങളെ ചിലപ്പോൾ ശരിയായ ദിശയിലേക്ക് നയിക്കാൻ കഴിഞ്ഞേയ്ക്കാം.
അതുകൊണ്ടു 10th +2 വിനു ശേഷം ഒരു തീരുമാനം എടുക്കുന്നതിനുമുന്പ് എല്ലാ ഓപ്ഷനുകളും ഉപയോഗിക്കുക, വിശകലനം ചെയ്യുക.
പത്താം ക്ലാസ്സിന് ശേഷമുള്ള കരിയർ ഓപ്ഷനുകൾ
പത്താം ക്ലാസ് പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന പൊതുവായ ചോദ്യമാണ് ഇനി എന്ത്? ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ ഏറ്റവും നിർണായക ഘട്ടമാണ് ഇത്.
പത്താം ക്ലാസ് കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ചില പ്രധാന കോഴ്സുകൾ.
A) 11th and 12th or +1 and +2

+1 and +2 ക്ലാസുകളിൽ മൂന്ന് പ്രമുഖ സ്ട്രീമുകളുണ്ട്
§ Science
§ Commerce
§ Arts/Humanities
B) ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾ

ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് പ്രോഗ്രാമുകൾക്ക് 3 വർഷം ആണ് കോഴ്സ് കാലാവധി.
Diploma in Mechanical Engineering
Diploma in Electrical Engineering
Diploma in Civil Engineering
Diploma in Mining Engineering
Diploma in Textile Engineering
C) ITI കോഴ്‌സുകൾ

ITI എന്ന വാക്കിന്റെ പൂർണരൂപം ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നാണു. ജോബ് ഓറിയന്റഡ് ട്രെയിനിങ്ങുകളാണ് ITI കോഴ്സുകളിൽ കുട്ടികൾക്ക് നൽകപ്പെടുന്നത്.
ചില പ്രമുഖ ഐടിഐ കോഴ്സുകൾ
ITI Electrician course
ITI Plumber course
ITI Welder course
ITI Turner course
ITI Mechanic course
ITI Machinist course
+2 വിനു ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകൾ.
സയൻസ് സ്ട്രീം കോഴ്സുകളും കരിയർ ഓപ്ഷനുകളും.
മെഡിസിൻ

സാധാരണയായി കുട്ടികൾ തിരഞ്ഞെടുക്കുന്ന ചില മെഡിസിൻ കോഴ്സുകൾ ആണ് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സയൻസ് (MBBS), ആയുർവേദ മെഡിസിൻ ആൻഡ് സയൻസ് (BAMS), ബാച്ചിലർ ഓഫ് യുനാനി മെഡിസിൻ ആൻഡ് സയൻസ് (BUMS), ബാച്ചിലർ ഓഫ് ഹോമിയോ മെഡിസിൻ ആൻഡ് സയൻസ് (BHMS), ബാച്ചിലർ ഓഫ് ഡെന്റൽ സർജറി (BDS ).
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) വിജയിച്ച കുട്ടികൾക്ക് മാത്രമേ മെഡിസിനും അനുബന്ധ കോഴ്സുകളും പഠിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്കും നീറ്റ്(NEET) നിർബന്ധമാണ്. സർക്കാർ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എല്ലാ സീറ്റുകളിലേക്കും ന്യൂനപക്ഷ / NRI സീറ്റുകൾ ഉൾപ്പെടെ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എല്ലാ സീറ്റുകളിലേക്കും പ്രവേശനം നീറ്റ് യുജി (NEET UG) റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും. കേന്ദ്രീകൃത അലോട്ട്മെന്റ് പ്രക്രിയയിലൂടെ സിഇഇ കേരളം (CEE,Kerala.) ആണ് ഇത് നടത്തുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.cee-kerala.org/ എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.
മെഡിക്കൽ സയൻസിലെ അവസരങ്ങൾ

MBBS (Bachelor of Medicine and Bachelor of Surgery)
BDS (Bachelor in Dental Sciences)
B.V.S (Bachelor in Veterinary Sciences)
B.Pharm (Bachelor of Pharmacy)
Diploma course in Pharmacy (D.Pharmacy)
B.P.T (Bachelor in Physiotherapy),
B.H.M.S (Bachelor in Homeopathic Medicinal Sciences),
B.A.M.S (Bachelor in Ayurveda Medicinal Sciences)
Nursing (ANM, diploma in nursing, degree in nursing)
B.Sc. degree course in Mathematics, Physics, Chemistry, Bio-chemistry, Bio-medical, botany, computers, food technology, geology, home science, microbiology, Polymer sciences, statistics, nutrition, environmental studies, agriculture including animal husbandry, veterinary science, dairy and poultry courses etc.
എൻജിനിയറിങ്

ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന മേഖലയാണ് എഞ്ചിനീയറിംഗ് വിഭാഗം. കമ്മിഷണർ ഓഫ് എൻട്രൻസ് എക്സാം കേരളം(CEE KERALA) ആണ് എഞ്ചിനീയറിംഗ്, ബി ടെക് അഡ്മിഷൻ പ്രക്രിയകൾ നിയന്ത്രിക്കുന്നത്.
Joint Entrance Examination- JEE (നാഷണൽ ലവൽ), Kerala Engineering Architecture Medical Exam- KEAM (സംസ്ഥാനതലം), Cochin University of Science and Technology- CUSAT , Amrita Entrance Examination – Engineering-AEEE (യൂണിവേഴ്സിറ്റി ലവൽ) എന്നിവയാണ് ബിടെക്കിൽ പ്രവേശനം നേടാനുള്ള വിവിധ എൻട്രൻസ് പരീക്ഷകൾ. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.cee-kerala.org/ എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ ലഭ്യമാണ്.
എഞ്ചിനീയറിംഗിലെ അവസരങ്ങൾ
v Computer Engineering
v Electrical Engineering
v Electronics Engineering
v Mechanical Engineering
v Civil Engineering
v Agricultural Engineering
v Aeronautical Engineering
v Architecture Engineering
v Automobile Engineering
v Biomedical Engineering
v Biotechnology
v Ceramic Technology
v Chemical Engineering
v Environmental Engineering
v Genetic Engineering
v Industrial & Production Engineering
v Instrumentation Engineering
v Marine Engineering
v Metallurgical Engineering
v Mining Engineering
v Petroleum Engineering
v Plastic Technology
v Polymer Engineering
v Rubber Technology
v Space Technology
v Textile Industry
കൊമേഴ്‌സ് സ്ട്രീം വിദ്യാർത്ഥികൾക്കായുള്ള മികച്ച കോഴ്‌സുകളും കരിയർ ഓപ്ഷനുകളും.

ഭാവിയിൽ അക്കൗണ്ടന്റാകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് കോമേഴ്‌സ് അനിയോജ്യമാകുക എന്നാണു എല്ലാവരുടെയും തെറ്റായ ധാരണ. ഇക്കാരണത്താൽ, പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് സ്‌ട്രീമിന് ശേഷം ശരിയായ കരിയർ ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിരവധി വിദ്യാർത്ഥികൾക്ക് ശരിയായ ഗൈഡൻസ് കിട്ടാറില്ല. എന്നാൽ ഒട്ടനവധി അവസരങ്ങളാണ് കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്. കൊമേഴ്സ് സ്ട്രീം വിദ്യാർത്ഥികൾക്കായുള്ള പ്രധാന കോഴ്സുകൾ താഴെപ്പറയുന്നവയാണ്.
v B.Com (Bachelor of Commerce)
v BBA (Bachelor of Business Administration)
v Bachelor of Management Studies (BMS)
v Bachelor of Economics
v CA (Chartered Accountant)
v CS (Company Secretary)
v CMA (Cost and Management Accountant)
v CFP (Certified Financial Planner)
v Bachelor of Law (LLB)
ആർട്സ് & ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്കുള്ള കോഴ്‌സുകളായും കരിയർ ഓപ്ഷനുകളും

പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് പരിമിതമായ അവസരങ്ങളും കരിയർ മേഖലകളിൽ ഓപ്ഷനുകളും ഉണ്ടായിരുന്ന കാലം കഴിഞ്ഞു. പൊതുവായ ഈ ധാരണയ്ക്ക് വിരുദ്ധമായി ആർട്സ് & ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ബിരുദം നേടിയയുടനെ ധാരാളം തൊഴിൽ അവസരങ്ങൾ ഇന്ന് ലഭ്യമാണ്. ആർട്സ് & ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്കുള്ള പ്രധാന കോഴ്സുകൾ താഴെപ്പറയുന്നവയാണ്.
v Bachelors of Humanities and Social Sciences( BA)
v Bachelor of Arts (BA) in Sociology
v Bachelor of Arts (BA) in Psychology
v Bachelor of Arts in Mass Communication and Journalism (BAJMC)
v Bachelor of Arts and Bachelors of Law (BA LLB)
v Bachelor of Business Application (BBA) Tourism and Hospitality
v Bachelor of Science (B.Sc) Fashion Design
v Bachelor of Fine Arts (BFA)
v Bachelor of Mass Media (BMM)
v BA in Hospitality & Travel
v BA in Animation
നിയമം (LAW) പഠിക്കാൻ താൽപ്പര്യമുണ്ടോ?

നിയമരംഗത്ത് ശക്തമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് നിയമ (LAW) പഠന കോഴ്‌സ് തിരഞ്ഞെടുക്കാം. ബാർ കൗൺസിൽ ഓഫ് ഇന്ത്യയാണ് എൽഎൽബി കോഴ്‌സുകൾ നിയന്ത്രിക്കുന്നത്. നിങ്ങളുടെ താല്പര്യത്തിനനുസരിച്ചു താഴെപ്പപറയുന്ന കോഴ്സുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
Bachelor of Laws (LL.B.) – 3 years
Integrated undergraduate degrees- 5 years
ü B.A. LL.B.
ü B.Sc. LL.B
ü BBA LLB,
ü B.Com LL.B
ഫാഷൻ ഡിസൈനറാകാൻ താൽപ്പര്യമുണ്ടോ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കോഴ്സുകളിൽ ഒന്നാണ് ഫാഷൻ ഡിസൈനിങ്. ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളോട് നിങ്ങള്ക്ക് പ്രത്യേക അഭിരുചിയും, അതുല്യമായ വസ്ത്ര ഡിസൈനുകൾ രൂപകൽപ്പന ചെയ്യുന്നത് ഇഷ്ടവുമാണെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ ഒരു പഠനമേഖലയാണ് ഫാഷൻ ഡിസൈനിങ്.
Diploma Level Courses
ü Diploma in Fashion Designing
ü Diploma in Fashion Communication
ü Diploma in Apparel Merchandising
Undergraduate Level Courses
ü B.Design Fashion Design
ü B. Design (Leather Design)
ü B. Design (Textile Design)
ü B.Sc. in Fashion Design
ü B.A. (Hons) Fashion Design
ü B.A. (Hons) Jewellery Design
ü B.A. (Hons) Communication Design
ü B.A. (Hons) Fashion Styling & Image Design
ആർമി, നേവി, വ്യോമസേനയിൽ ചേരാൻ താല്പര്യമുണ്ടോ?

10അല്ലെങ്കിൽ +2പൂർത്തിയാക്കിയ ശേഷം ഒരാൾക്ക് സൈന്യം, വ്യോമസേന, നാവികസേന എന്നിവയിൽ ചേരാവുന്നതാണ്.
Army (Men)
+2 വിനു ശേഷം ഇന്ത്യൻ ആർമിയിൽ ചേരാൻ രണ്ട് 2 വഴികളാണുള്ളത്
1. NDA & NA Examination (വർഷത്തിൽ രണ്ടു പ്രാവശ്യം അവസരം ലഭിക്കും Age – 16 ½ to 19½ yrs)
2. Technical Entry Scheme -TES(For High School Science Graduates):
Navy (Men)
+2 വിനു ശേഷം ഇന്ത്യൻ നേവിയിൽ ചേരാൻ രണ്ട് 2 വഴികളാണുള്ളത്
1. NDA & NA Examination (വർഷത്തിൽ രണ്ടു പ്രാവശ്യം അവസരം ലഭിക്കും Age – 16 ½ to 19 yrs)
2. 10+2 B.tech Cadet Entry
Airforce (Men)
ഒരൊറ്റ മാർഗം മാത്രമാണ് ഇതിനായി ഉള്ളത്.
NDA & NA Examination (വർഷത്തിൽ രണ്ടു പ്രാവശ്യം അവസരം ലഭിക്കും Age – 16 ½ to 19 yrs)
പൈലറ്റ് ആകാൻ താല്പര്യമുണ്ടോ?

ഒരു വിമാനത്തിന്റെ ഫ്ലൈയിംഗ് നിയന്ത്രണങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു എയർ ക്രൂ ഓഫീസറാണ് പൈലറ്റ്. ഏവിയേറ്റർ, കമ്മ്യൂട്ടർ പൈലറ്റ്, എയർക്രാഫ്റ്റ് പൈലറ്റ്, എയർലൈൻ പൈലറ്റ്, എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ്, എയർലൈൻ ക്യാപ്റ്റൻ എന്നപേരുകളിലും ഇവർ അറിയപ്പെടുന്നു. വിവിധ തരത്തിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും കൈകാര്യംചെയ്യുവാൻ യോഗ്യതയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് പൈലറ്റുമാർ.
പരിശീലന കോഴ്സുകൾ:
ü Student Pilot License (ഈ കോഴ്‌സിന്റെ കാലാവധി ആറുമാസമാണ്)
ü Private Pilot License (ഇത് ഒരു വർഷത്തെ കാലാവധിയുള്ള കോഴ്‌സാണ്)
ü Commercial Pilot License (ഈ കോഴ്‌സിന്റെ കാലാവധി മൂന്ന് വർഷമാണ്)
ü
പൈലറ്റാകാനുള്ള യോഗ്യതാ ,മാനദണ്ഡം ചുവടെ നൽകിയിരിക്കുന്നു:
· നിങ്ങൾ +2 / തത്തുല്യ പരീക്ഷ പാസ് ആയ ആൾ ആയിരിക്കണം.
· പന്ത്രണ്ടാം ക്ലാസിലോ അതിന് തുല്യമായ പരീക്ഷയിലോ നിങ്ങൾ കുറഞ്ഞത് 50% മാർക്കു നേടിയിരിക്കണം.
· പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച ആളായിരിക്കണം.
· കുറഞ്ഞത് 17 വയസ്സ് എങ്കിലും ഉണ്ടായിരിക്കണം
എന്താണ് വിജ്‍ഞാൻ സിവിൽ സർവീസ് ജൂനിയർ(CSJ) കോഴ്‌സിന്റെ പ്രത്യേകത?

സിവിൽ സർവീസ് എന്ന ഉന്നത സ്വപ്നം കരസ്ഥമാകുവാൻ നമ്മുടെ കുട്ടികളെ സഹായിക്കുക അപ്പോൾ തന്നെ മറ്റു മേഖലകളിൽ ഉള്ള നല്ല അവസരങ്ങളും നേടിയെടുക്കുവാൻ കുട്ടികളെ പ്രാപ്തരും കഴിവുറ്റവരും ആക്കുക എന്നതുമാണ് സിവിൽ സർവീസ് ജൂനിയർ ( CSJ ) എന്ന പാഠ്യ പദ്ധതിയിലൂടെ Vignjan Academy of Civil Service ലക്ഷ്യം വയ്ക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും വ്യക്തിപരമായ പ്രാധാന്യവും പരിഗണനയും ലഭിക്കുന്ന രീതിയിൽ ആണ് ഈ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വളരെ പ്രഗത്ഭരും കഴിവുറ്റവരും ആയ അദ്ധ്യാപകരുടെ കീഴിൽ നൽകപ്പെടുന്ന ഈ പരിശീലനം കുട്ടികളെ നാളത്തെ ഏറ്റവും നല്ല വാഗ്ദാനങ്ങൾ ആയി വളർത്തിയെടുക്കുവാൻ സഹായിക്കുന്നു. അതിനു വേണ്ടി ഏറ്റവും നൂതനമായ പഠന രീതികളാണ് വിജ്ഞാൻ അക്കാദമി ഒരുക്കിയിരിക്കുന്നത്. ഈ പഠന പദ്ധതിയിൽ ചേർന്ന് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലൊരു ഭാവി ഉണ്ടാകും എന്നുള്ളത് തർക്കം ഇല്ലാത്ത ഒരു വസ്തുതയാണ്.
ഏഴാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ ഉള്ള ഏതൊരു വിദ്യാർത്ഥിക്കും ഈ കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണ്. വളരെ നന്നേ ചെറുപ്പത്തിൽ തുടങ്ങുന്ന ഈ പരിശീലനം കുട്ടികളെ ഏതൊരു മത്സര പരീക്ഷയും വിജയിക്കുവാൻ പ്രാപ്തരും കഴിവുറ്റവരും ആക്കുന്നു. കൂടാതെ ഏതു സാഹചര്യത്തെയും നേരിടാൻ വേണ്ടിയുള്ള ആത്മവിശ്വാസവും, ധൈര്യവും അവരിൽ ഉണ്ടാക്കിയെടുക്കുന്നു.
തിരുവനന്തപുരം, ആറ്റിങ്ങൽ ,നെയ്യാറ്റിൻകര, നെടുമങ്ങാട്, എന്നീ ഭാഗങ്ങളിലെ കുട്ടികളെ ഇപ്പോൾ ഈ പാഠ്യ പദ്ധതിയിൽ ചേർക്കാവുന്നതാണ്.
Indian Civil Services

നമ്മുടെ രാജ്യത്തെ ചെറുപ്പക്കാർ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാന തൊഴിൽ മേഖലകളിൽ ഒന്നാണ് സിവിൽ സർവീസ്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുമായി ഇടപഴകാൻ അവസരമൊരുക്കുന്ന ഒരു കരിയറാണ് സിവിൽ സർവീസ് നൽകുന്നത്. നിങ്ങൾ ഒരു സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ആളാണെങ്കിൽ എപ്പോ വേണമെങ്കിലും നിങ്ങളെ ജോലിയിൽനിന്നു പിരിച്ചുവിടാം, നിങ്ങൾ എല്ലായ്പ്പോഴും കമ്പനിയുടെയും, മേലധികാരിയുടെയും കാരുണ്യത്തിൽ ആയിരിക്കും ജോലിചെയ്യുന്നത്. സിവിൽ സർവീസുകാരുടെ സർവീസ് കാലാവധി തീരുമാനിക്കുന്നത് പാർലമെന്റാണ്. അതുകൊണ്ടു ഒരു സിവിൽ സർവന്റിനെ പുറത്താക്കാനോ പിരിച്ചുവിടാനോ ഒരധികാരിക്കും കഴിയുകയില്ല.
സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള അടിസ്ഥാന യോഗ്യതകൾ
ഒരു അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം(Degree) നേടിയ ആളായിരിക്കണം .
സിവിൽ സർവീസ് പരീക്ഷ എഴുതുവാനുള്ള മിനിമം പ്രായം 21 ഉം മാക്സിമം പ്രായം 32 ഉം ആണ്.
SC/ ST 5 വർഷവും, OBC, പ്രതിരോധ ഉദ്യോഗസ്ഥർക്ക് 3 വർഷവും ; അന്ധർ, ബധിരർ ഓർത്തോപീഡിക് വൈകല്യമുള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ജനറൽ കാറ്റഗറിയിൽ നിന്നുള്ള വ്യക്തികൾക്ക് 6 പ്രാവശ്യം, ഒബിസി അപേക്ഷകർക്ക് 9 പ്രാവശ്യവും ഈ പരീക്ഷ എഴുതുവാൻ അവസരം ഉണ്ട്, എസ്‌സി / എസ്ടി അപേക്ഷകർക്ക് ഈ പരീക്ഷ എഴുതുന്നതിനു (unlimited number of attempts) യാതൊരു പരിധിയും ഇല്ല .
ഐഎഎസ് പരീക്ഷാ രീതി (Exam Pattern)
Stage 1: IAS Prelims
Stage 2: IAS Mains
Stage 3: Interview
IAS, IPS, IFS തുടങ്ങിയ 24-ലോളം സർവീസുകളിലേയ്ക്കായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ആണ് ഈ പരീക്ഷ നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി upsconline.nic.in. എന്ന ഒഫീഷ്യൽ വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്യാവുന്നതാണ്.
Comments